Monday 27 March 2017

പറയാൻ മറന്ന പ്രണയം

എന്റെ ജീവിതത്തിൽ കൂട്ടാകേണ്ടവൾ..
കൈയെത്താനാകാത്ത ദൂരത്തേക്ക്..
യാത്ര പറയാൻ കാത്തുനിന്ന വഴിയോരങ്ങൾ..
യാത്ര പറയാനായി കാത്തുവെച്ച വാക്കുകൾ..
കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നു..
മനസ്സിൽ ഒരു നേർത്ത വിങ്ങൽ..
യാത്ര പറയേണ്ട നിമിഷത്തിൽ..
വാക്കുകൾ പോയി ഒളിച്ചു..
മൗനം വാചാലമായ നിമിഷങ്ങൾ..
മൗനത്തിനു ആയിരം അർത്ഥമുണ്ടായ നിമിഷങ്ങൾ..
കണ്ണുകൾ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾ..
മുഖം തിരിച്ചു നടന്നകന്നു ഞാൻ..
പറയാതെ മൊഴികൾ തൻ ആഴത്തിൽ മുങ്ങി..
പോയിപറയുവാൻ ആശിച്ചതെല്ലാം..
നിന്നോട് പറയുവാൻ ആശിച്ചതെല്ലാം...

Sunday 13 November 2016

ഓർമകളിലെ സ്കൂൾ

 പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?..  കൂട്ടുകാർക്കൊപ്പമല്ല­.'ഗെറ്റ് ടുഗെദർ' എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല...  ആളും ആരവവും ഇല്ലാത്തപ്പോൾ...  അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ...  നമുക്ക് കൂട്ടിന് സ്കൂൾ മാത്രം...  അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും...??  അതൊരു വല്ലാത്ത അനുഭവമാണ്...  സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം...  'പിൻഡ്രോപ്പ് സൈലൻസ്' എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം...  അവിടെ മുഴുവൻ അലഞ്ഞുതിരിയണം... അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും..­..  കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും...  നമുക്ക് ചുവരുകളോടും തൂണുകളോടും സംസാരിക്കാം...  അവരുടെ­ നെഞ്ചിൽ മുഖം പൂഴ്ത്താം...  അവർക്കും­ പറയാനുണ്ടാവും കഥകൾ ഏറെ....  സ്കൂൾ സ്റ്റേജിനു മുന്നിൽ കുറച്ചു നിമിഷങ്ങൾ നിൽക്കണം...  അതാ കൺമുമ്പിൽ ചില കാഴ്ച്ചകൾ...  സ്റ്റേജിൽ നിന്ന് പ്രാർത്ഥനയും ദേശീയഗാനവും പ്രസംഗവും ഉയരുന്നു...  മുറ്റം നിറയെ കുട്ടികൾ...  പെട്ടന്ന്­ എല്ലാം മാഞ്ഞുപോവുന്നു...  മുറ്റത്ത് നമ്മൾ മാത്രം...  ക്ലാസ് മുറികളുടെ മുന്നിലൂടെ രണ്ടു മൂന്നു തവണ നടക്കണം...  അപ്പോൾ കേൾക്കാം...  ഗുരുക്കൻമ­ാരുടെ ശബ്ദം....  എഴുത്തച്ഛൻ,.. ­ചെറുശ്ശേരി,.. പ്രേംചന്ദ­്,.. ഷെല്ലി... ന്യൂട്ടൻ്റെ നിയമങ്ങൾ... പിര്യോഡിക­് ടേബിൾ....  നിങ്ങൾക്ക് കാണാം...   മുന്നിലെ ബെഞ്ചുകളിൽ കാതു കൂർപ്പിച്ചിരിക്കുന്ന­ മുഖങ്ങൾ...  താടിയ്ക്ക്­ കൈയ്യും കൊടുത്ത് ഉറക്കത്തിലേക്ക് വഴുതിവീഴാൻ പോകുന്ന മറ്റു ചില മുഖങ്ങൾ....  ചിലയിടങ്ങളിൽ സാരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകാം­...  അവിടെ നിൽക്കരുത്....  ഒരു നെടുവീർപ്പിനപ്പുറമുള്ള ദുഃഖപ്രകടനങ്ങൾ പാടില്ല....  ഒരു മാറ്റവും സംഭവിക്കാത്ത ഭാഗങ്ങളിലേക്ക് പാഞ്ഞുചെല്ലണം....  അവി­ടെയും കാണാം പല പല കാഴ്ച്ചകൾ....  ഉച്ചസമയത്ത് ചോറും ചെറുപയറുമായി നടന്നുനീങ്ങുന്നവരുടെ­ കൂട്ടം....  പൊട്ടിയ പൈപ്പിൽ നിന്നും കുതിച്ചൊഴുകുന്ന ജലം...  മഴക്കാലത്ത് മുറ്റം നിറയെ കറുത്ത കുടകൾ...  ഒാടിനിടയിലൂടെ ഒരു കള്ളനെപ്പോലെ കടന്നുവന്ന് നോട്ട്ബുക്കിൽ വീഴുന്ന മഴത്തുള്ളി...  പരിസ്ഥിതിദിനത്തിൽ നട്ടുപിടിപ്പിച്ച ചെടികൾ...  മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നത്....  ഒരറ്റത്ത് ക്രിക്കറ്റും ഫുട്ബോളും...   നിസ്സാരവിലയുടെ പ്ലാസ്റ്റിക് പന്ത്...   മറ്റേ അറ്റത്ത് കള്ളനും പൊലീസും...  അതിനിടയിൽ ഒളിച്ചു കളി....  കൂട്ടത്തല്ല്...ചീത്ത­വിളി... അലറുന്ന മാഷുമാർ....  അങ്ങനെ മുന്നോട്ടുനടക്കണം...­  ക്ഷീണിച്ചാൽ ഇരിക്കാം...  കാതോർത്താ­ൽ കേൾക്കാം...  നിങ്ങളുടെ­ കാൽപ്പാടുകൾ...  പൊട്ടി­ച്ചിരികൾ....  വിതുമ്പല­ുകൾ....  ഹെഡ്മാസ്റ്ററുടെ ബൂട്ട്സിൻ്റെ ശബ്ദം...  ജനൽക്കമ്പിയിൽ ആഞ്ഞുപതിക്കുന്ന ചൂരൽ....  ഒടുവിൽ ചുവരിന് നമ്മുടെ കണ്ണുനീരിൻ്റെ സ്വാദ് മനസ്സിലാവും...  നമ്മുടെ മനസ്സിൻ്റെ തേങ്ങൽ തൂണുകളുടെ കാതുകൾക്ക് വിരുന്നാവും...  എന്താണ­് മനസ്സ് തേങ്ങുന്നത്?   എന്താണ് പറയുന്നത്...?  തിരിച്ചുതരുമോ ആ നാളുകൾ ..?   കുറച്ചു നേരത്തേക്കെങ്കിലും മടക്കിത്തരുമോ ആ കാലം...??  കടന്നുവന്ന വഴികൾ ഒരു പാഴ്വസ്തു മാത്രമാണെങ്കിൽ നിങ്ങൾക്കീ വികാരം മനസ്സിലാവില്ല...  ഒാർമ്മകൾ ഹരമാണെങ്കിൽ ഇത് നിങ്ങൾക്ക് മനസ്സിലാവും...  തടവുകാരനാവുന്നത് സങ്കടകരമാണ്...  പക്ഷേ ഒാർമ്മകളുടെ തടവുകാരനാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്....  തനിച്ചൊരു യാത്ര പോണം...  ഒരിക്കലെങ്കിലും...  ഒരുകാലത്ത് എല്ലാമായിരുന്ന മണ്ണിലേക്ക്...     😘😘

Tuesday 18 October 2016

ഒരു സ്ക്കൂൾ നൊസ്റ്റാൾജിയ

 ഒരു പീരിയഡ് ക്ലാസ് എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝 . . അത് സ്റ്റാഫ് റൂമിലെക്കെത്തി . ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃 . .  എവിടെ ക്ലാസ് ലീഡർ??? വന്ന് സംസാരിക്കുന്നവരുടെ പേരെഴുതിയെ..,✍ 10 പേരാവുമ്പോള് പറയണം...!!! . . ഡയലോഗ്  പറഞ്ഞ്കഴിഞ്ഞ്, മാഷ് സ്ഥലം വിട്ടു...!!!  ലീഡർ ചെക്കൻ തുളളിച്ചാടി മുന്നില് വന്ന് നില്ക്കും...!🚶 പിന്നെ, അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചിടാൻ നിൽക്കുന്ന മേജർ മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു...!!!😎  അത്രയും നേരം ആർത്തിരമ്പിയിരുന്ന ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത...! 🙇 സംഘർഷഭരിതമായ മുഹൂർത്തം...! മസിലും പിടിച്ചിരിക്കുന്ന പാവം കുഞ്ഞാടുകൾ...! അറിയാതെ ചുണ്ടനങ്ങിപ്പോയാൽ തീർന്നു...! ആദ്യം പേരു വന്നവനോട് എല്ലാർക്കും സഹതാപം...! അവനാദ്യം ശബ്ദം താഴ്ത്തി ലീഡറിന്റെ കാലു പിടിച്ചു നോക്കി.., പേരു മായ്ക്കാൻ...!!! നോ രക്ഷ...!!! പിന്നെ, "ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു കുറെ കണ്ടതാ" എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ് പുച്ഛവും വാരി വിതറി ഞെളിഞ്ഞിരുന്നു...!!!😏  10 എണ്ണത്തിനെ കിട്ടിയതും, ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്...!!!! 💨💃  ചൂരലും കൊണ്ടുളള ആ മാഷിൻ്റെ  കടന്നു വരവ്, എല്ലാത്തിന്റേം നെഞ്ചിൽ ഡപ്പാംകൂത്ത് മേളം...!!!  പിന്നെ എല്ലാം പെട്ടന്നാ.., വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬 കൈ നീട്ടുന്നു.., വാങ്ങുന്നു.., പോവുന്നു...!!!  ഇടയിൽ, "മാഷെ ഞാൻ സംസാരിച്ചില്ല, ബുക്ക് വാങ്ങിയതാ..." എന്നൊക്കെ പറയാൻ ശ്രമിക്കുന്നവരുടെ ശബ്ദം, "കൈ നീട്ടെടാാാാ...😡😡😡" എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു പോയി...!!!  അടി കൊളളുന്നത് അവരാണേലും, വേദനയുടെ ഭാവം കണുന്നവരുടെ മുഖത്തും വിരിയും...!!!  ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട് സഹതാപവും, ഇതൊക്കെ എന്ത് എന്ന ഭാവം മുഖത്ത്  വരുത്തി, ഒന്നും സംഭവിക്കാത്ത പോലെ ഇരിക്കുന്നവരോട്‌ ആരാധനയും...!!!  അടി കൊണ്ടവർക്ക് സംസാരിക്കാൻ ലൈസൻസ് കിട്ടിയെന്ന വിശ്വാസം...!!!�  ബാക്കിയുളളവരുടെ മുഖത്ത്, -കൊന്നാലും വാ തുറക്കൂല എന്ന ഭാവം...!  അടുത്ത റൗണ്ടിലും ഇരപിടിക്കാനായി ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ് നടക്കുന്നു...!!!  ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ ലൈഫിൽ, ഒരു തവണയെങ്കിലും പ്ലിംഗ് ചെയ്ത സീൻ...!!!�  നമ്മൾ ഒരുപാട് തവണ അഭിനയിച്ച് തകർത്ത സീൻ...!🎬  ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി തിരികെ വരില്ലല്ലോ എന്ന സത്യം ഒരു വിങ്ങലാകുന്നു...!  ഇപ്പോൾ നിങ്ങളുടെ നിശ്വാസത്തിൽ അത് പ്രകടമാണ്...!!!  Feeling Nostalgic...! ☺☺☺😌😌😌

കാഴ്ച്ചയില്ലാത്ത പ്രണയം

 ഒരിടത്ത് ഒരു അന്ധയായ പെണ്‍കുട്ടി ഉണ്ടായിരുന്നു,അവൾ അവളുടെ കാമുകനെ അതിയായി സ്നേഹിച്ചു,അവൾ അവനോടു പറയുമായിരുന്നു എനിക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ നിന്നെ കാണാമായിരുന്നു,..  ദിവസങ്ങൾ കടന്നുപോയി ഒരിക്കൽ അവൾ അവനോടു ചോദിച്ചു എന്നെ കല്യാണം കഴിക്കാൻ നിന്റെ വീട്ടുകാർ സമ്മതിക്കുമോ, അവൻ മറുപടിയായി പറഞ്ഞു തീർചചയായും  സമ്മതിക്കും,ഇതുകേട്ട് അവൾ വളരെ സന്തോഷിച്ചു,അങ്ങനെയിരിക്ക കുറച്ചു  ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആരോ അവൾക്കു കണ്ണുകൾ ദാനം ചെയ്തു,..  പിന്നീട് ചികിത്സക്ക് ശേഷം അവളുടെ കണ്ണുകളുടെ കെട്ടുകൾ അഴിച്ചു അവൾ കണ്ണുതുറന്നു ആദ്യം കണ്ടത് അവനെ ആയിരുന്നു,അവൾ അമ്പരന്നുപോയി അവനും ഒരു അന്ധനായിരുന്നു, അന്നേരം സന്തോഷത്താൽ അവൻ അവളോട് ചോദിച്ചു ഇപ്പോൾ നിനക്ക് കണ്ണുകൾ ഉണ്ട് എല്ലാം കാണാം ,ഇനി നമുക്ക് കല്യാണം കഴിക്കാം...  അവൾ പറഞ്ഞു എനിക്ക് നിങ്ങളെ ഭർത്താവായി സങ്കല്പ്പിക്കാൻ കഴിയില്ല,അവൻ തലതാഴ്ത്തി മൂകനായി തപ്പിത്തടഞ്ഞു തിരിഞ്ഞു നടന്നു... അൽപം അകലെ എത്തിയപ്പോൾ പതിയെനിന്നു സൌമ്യനായി അവളോട് ഇങ്ങനെപറഞ്ഞു,.. എന്റെ കണ്ണുകൾ നീ സൂക്ഷിക്കണം ഞാൻ നിധിപോലെ സൂക്ഷിച്ചിരുന്നതാണ്...